Showing posts with label PERSONAL. Show all posts
Showing posts with label PERSONAL. Show all posts
Sunday, 14 September 2014
Saturday, 6 September 2014
ഓണാശംസകള്‍
എന്‍റെ ഹൃദ്യമായ ഓണാശംസകള്‍ .
ഈ ഓണത്തിന്‍റെ ഓര്‍മ്മകള്‍,
എന്നെന്നും താലോലിക്കാന്‍
കൊതിക്കുന്നതാവട്ടെ
താങ്കളും കുടുംബവും കൂട്ടുകാരും .
ഈ ഓണത്തിന്‍റെ ഓര്‍മ്മകള്‍,
എന്നെന്നും താലോലിക്കാന്‍
കൊതിക്കുന്നതാവട്ടെ
താങ്കളും കുടുംബവും കൂട്ടുകാരും .
Sunday, 31 August 2014
ഹൊ എന്തൊരു മഴ, അല്ല ഹായ് എന്തൊരു മഴ
പെയ്തൊഴിയാതെ മഴ എന്നെ വീട്ടുതടങ്കലിലാക്കി.
പകലുറക്കതിന്‍ സുഖം ഞാനറിഞ്ഞ ദിനം !
പകലുറക്കതിന്‍ സുഖം ഞാനറിഞ്ഞ ദിനം !
Friday, 29 August 2014
നീമഴയാണ്
കവിത ?
നീ മഴയാണ്
തരിശായ് കിടന്നൊരെന്‍ കരളില്‍
ഉശിരന്‍ കിനാക്കള്‍ മുളപ്പിച്ച
വേനല്‍ മഴ
പെയ്തൊഴിഞ്ഞിട്ടും ,പെയ്തുതീരാതെ
മനസ്സിന്‍റെ മാമരച്ചില്ലയില്‍ നിന്ന്
പിന്നെയും പിന്നെയും പെയ്യുന്ന
സ്നേഹ മഴ
നിദ്ര പിണങ്ങിപ്പിരിഞ്ഞ നിശകളില്‍
കരളില്‍ പിറന്ന്‍ ,കണ്ണില്‍ തുളുമ്പി
കവിള്‍ നനചൊഴുകിയ
കണ്ണീര്‍ മഴ
വിരഹത്തിന്‍ നട്ടുച്ച നേരത്ത്
ഉള്ളം കരിച്ചുകൊണ്ട്
തുള്ളിക്കൊരുകുടം
പെയ്യുന്ന തീമഴ
നീ മഴയാണ്,
കുളിര്‍മഴ ,മലര്‍ മഴ
കനലുമഴ
കരളില്‍ പിറന്ന്‍ ,കണ്ണില്‍ തുളുമ്പി
കവിള്‍ നനചൊഴുകിയ
കണ്ണീര്‍ മഴ
വിരഹത്തിന്‍ നട്ടുച്ച നേരത്ത്
ഉള്ളം കരിച്ചുകൊണ്ട്
തുള്ളിക്കൊരുകുടം
പെയ്യുന്ന തീമഴ
നീ മഴയാണ്,
കുളിര്‍മഴ ,മലര്‍ മഴ
കനലുമഴ
Subscribe to:
Posts (Atom)

