Wikipedia

Search results

സ്വാഗതം

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം
Powered By Blogger

Friday, 29 August 2014

നീമഴയാണ്

കവിത ?

നീ മഴയാണ് 
തരിശായ് കിടന്നൊരെന്‍ കരളില്‍ 
ഉശിരന്‍ കിനാക്കള്‍ മുളപ്പിച്ച 
വേനല്‍ മഴ 

പെയ്തൊഴിഞ്ഞിട്ടും ,പെയ്തുതീരാതെ 
മനസ്സിന്‍റെ മാമരച്ചില്ലയില്‍ നിന്ന് 
പിന്നെയും പിന്നെയും പെയ്യുന്ന 
സ്നേഹ മഴ 

നിദ്ര പിണങ്ങിപ്പിരിഞ്ഞ നിശകളില്‍ 
കരളില്‍ പിറന്ന്‍ ,കണ്ണില്‍ തുളുമ്പി 
കവിള്‍ നനചൊഴുകിയ 
കണ്ണീര്‍ മഴ 

വിരഹത്തിന്‍ നട്ടുച്ച നേരത്ത് 
ഉള്ളം കരിച്ചുകൊണ്ട് 
തുള്ളിക്കൊരുകുടം 
പെയ്യുന്ന തീമഴ 

നീ മഴയാണ്, 
കുളിര്‍മഴ ,മലര്‍ മഴ 
കനലുമഴ 

No comments:

Post a Comment