Wikipedia

Search results

സ്വാഗതം

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം
Powered By Blogger

Saturday, 6 September 2014

ഓണാശംസകള്‍

എന്‍റെ ഹൃദ്യമായ ഓണാശംസകള്‍ .
ഈ ഓണത്തിന്‍റെ ഓര്‍മ്മകള്‍,
എന്നെന്നും താലോലിക്കാന്‍
കൊതിക്കുന്നതാവട്ടെ
താങ്കളും കുടുംബവും കൂട്ടുകാരും .

Friday, 5 September 2014

അദ്ധ്യാപക ദിനാശംസകള്‍

ഇന്ന് അദ്ധ്യാപക ദിനം
ഈ ധന്ന്യ ദിനത്തില്‍ ,എന്നെ നെല്ലും പതിരും തിരിച്ചറിയാന്‍ പഠിപ്പിച്ച, അജ്ഞാനത്തിന്‍റെ അന്തകാരത്തില്‍ നിന്ന് അറിവിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് വഴി കാട്ടിത്തന്ന എന്‍റെ ഗുരുവര്യന്മാരെ ഞാനോര്‍ക്കുകയാണ് .ഞാനഭിമാനിക്കുന്നു അദ്ധ്യാപക കുടുംബത്തിലെ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ .
LikeLike ·  · 

ഓണക്കാഴ്ച്


Sunday, 31 August 2014

ഹൊ എന്തൊരു മഴ, അല്ല ഹായ് എന്തൊരു മഴ

പെയ്തൊഴിയാതെ മഴ എന്നെ വീട്ടുതടങ്കലിലാക്കി.
പകലുറക്കതിന്‍ സുഖം ഞാനറിഞ്ഞ ദിനം !

Friday, 29 August 2014

I HATE CHATTING
BECAUSE I AM
AMMAD NO CHATT


got it?

നീമഴയാണ്

കവിത ?

നീ മഴയാണ് 
തരിശായ് കിടന്നൊരെന്‍ കരളില്‍ 
ഉശിരന്‍ കിനാക്കള്‍ മുളപ്പിച്ച 
വേനല്‍ മഴ 

പെയ്തൊഴിഞ്ഞിട്ടും ,പെയ്തുതീരാതെ 
മനസ്സിന്‍റെ മാമരച്ചില്ലയില്‍ നിന്ന് 
പിന്നെയും പിന്നെയും പെയ്യുന്ന 
സ്നേഹ മഴ 

നിദ്ര പിണങ്ങിപ്പിരിഞ്ഞ നിശകളില്‍ 
കരളില്‍ പിറന്ന്‍ ,കണ്ണില്‍ തുളുമ്പി 
കവിള്‍ നനചൊഴുകിയ 
കണ്ണീര്‍ മഴ 

വിരഹത്തിന്‍ നട്ടുച്ച നേരത്ത് 
ഉള്ളം കരിച്ചുകൊണ്ട് 
തുള്ളിക്കൊരുകുടം 
പെയ്യുന്ന തീമഴ 

നീ മഴയാണ്, 
കുളിര്‍മഴ ,മലര്‍ മഴ 
കനലുമഴ